Connect with us

International

ഹിറ്റ്‌ലര്‍ അപരന്‍ അറസ്റ്റിലായി

Published

|

Last Updated

വിയന്ന: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ അപരന്‍ അറസ്റ്റിലായി. ഹിറ്റ്‌ലറിന്റെ രൂപം അനുകരിക്കുന്ന 25കാരനെ നാസി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ആസ്ത്രിയന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. നാസി കാലഘട്ടത്തെ പ്രകീര്‍ത്തിച്ചെന്ന കുറ്റമാണ് ചുമത്തിയത്. “ഹിറ്റ്‌ലര്‍ മീശ”വെച്ച ഇയാള്‍ “ഹെറാള്‍ഡ് ഹിറ്റ്‌ലര്‍” എന്നാണ് സ്വയം പരിചയപ്പെടുത്തുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഹിറ്റ്‌ലറോടുള്ള ആരാധന മൂത്ത് ജര്‍മനിയുമായി അതിര്‍ത്തി പങ്കിടുന്ന അപ്പര്‍ ആസ്ത്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് അടുത്തിടെ ഇയാള്‍ താമസം മാറ്റിയിരുന്നു. ഹിറ്റ്‌ലറുടെ ജന്മഗൃഹത്തിന് മുന്നില്‍ നിന്നെടുത്ത ചിത്രങ്ങള്‍ അറസ്റ്റിന് ശേഷം നടന്ന പരിശോധനയില്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതൊരു തമാശയായി കാണാന്‍ സാധിക്കില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. താന്‍ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം യുവാവിന് അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നാസിസത്തെ പുകഴ്ത്തുന്നതും ഹിറ്റ്‌ലറുടെ ജന്മരാജ്യം കൂടിയായ ആസ്ത്രിയയില്‍ ക്രിമിനല്‍ കുറ്റമാണ്.

Latest