ട്രംപ് ഉപദേശകന്‍ രാജിവെച്ചു

Posted on: February 15, 2017 12:05 am | Last updated: February 15, 2017 at 12:00 am

വാഷിംഗ്ടണ്‍: ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് റഷ്യയുമായി ഉപരോധമടക്കമുള്ള വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിന് വിധേയനായ യു എസ് ദേശീയ സുരക്ഷാ ഉപദേശകന്‍ മൈക്കിള്‍ ഫഌന്‍ രാജിവെച്ചു.

പ്രസിഡന്റിന്റെ ഉപദേശകന്‍ കൂടിയായ ഫഌന്നിനെതിരെ രൂക്ഷമായ വിര്‍ശമാണ് ഉന്നയിക്കപ്പെട്ടത്. താന്‍ മനഃപൂര്‍വമല്ലാതെ ആരോപണങ്ങളില്‍ ഉള്‍പ്പെടുകയായിരുന്നുവെന്ന് ഫഌന്‍ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കി. അതേസമയം, റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ട്രംപ് ഭരണകൂടം ഫഌന്നിനെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ഫഌന്നിന്റെ ഒഴിവിലേക്ക് ലഫ്.ജന. ജോസഫ് കെയ്ത് കില്ലോംഗിനെ ദേശീയ സുരക്ഷാ ഉപദേശകനായി നിയമിച്ചു.