ഡല്‍ഹിയില്‍ ഓരോ നാല് മണിക്കൂറിലും ഒരു പീഡനം

Posted on: February 14, 2017 11:31 pm | Last updated: February 14, 2017 at 11:31 pm
SHARE

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഓരോ നാല് മണിക്കൂറിലും ഒരു പീഡനം നടക്കുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്. ഡല്‍ഹി പോലീസ് പുറത്തുവിട്ട 2016ലെ ഔദ്യോഗിക വാര്‍ഷിക കണക്കെടുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പീഡനങ്ങള്‍ക്ക് പുറമെ മറ്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും തലസ്ഥാന നഗരം മുന്‍ നിരയിലാണ്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്ന്‌പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓരോ ഒമ്പത് മിനിറ്റിനുള്ളിലും എന്തെങ്കിലും സഹായം ആഭ്യര്‍ഥിച്ചുള്ള സ്ത്രീകളുടെ ഫോണ്‍ വിളികളാണ് ഹെല്‍പ്പ് ലൈനുകളിലേക്ക് വരുന്നത്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 2,09,519 കേസുകളില്‍ 73 ശതമാനവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ്. അതേസമയം, സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറവായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here