Connect with us

Gulf

സഊദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് ഇനി അല്‍ഈജാര്‍ നിര്‍ബന്ധം

Published

|

Last Updated

ദമ്മാം :സഊദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് താമസ വാടക രേഖ നിര്‍ബന്ധമാക്കുന്ന “അല്‍ഇജാര്‍” ബില്ലിന് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

ഭവന മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴില്‍സാമൂഹ്യക്ഷേമ മന്ത്രാലയമാണ് നിയമം പ്രാബല്യത്തില്‍ വരുത്തുക.ഇനിമുതല്‍ ഓണ്‍ലൈന്‍ വഴിയാണ് വാടക കെട്ടിടം റജിസ്റ്റര്‍ ചെയ്യേണ്ടത് എല്ലാ വാടക കരാറുകള്‍ക്കും ഈ നിയമം ബാധകമാണ്.

ജനുവരി 16 ന് ചേര്‍ന്ന സാമ്പത്തിക, വികസന സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് വാടക കെട്ടിടങ്ങളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഭവന മന്ത്രാലയം തീരുമാനിച്ചത്, തുടര്‍ന്ന് ഭവന്‍ മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്കുകയായിരുന്നുവെന്ന് സാംസകാരിക വാര്‍ത്താവിതരണ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു,ഇതിലൂടെ ഇരു വിഭാഗത്തിനും ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യതയും വേഗതയും ഉറപ്പു വരുത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ഈജാറിലൂടെ കെട്ടിടങ്ങളുടെ വിശദ വിവരങ്ങള്‍ ഓണ്‍ ലൈനിലൂടെ പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യവും ഉണ്ടാവും.
ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാടക കരാറുകള്‍ അസാധുവായി പരിഗണിക്കും

ഇതോടെ വിദേശികളായ ഓരോ വ്യക്തികള്‍ക്കും ഈജാര്‍ സംവിധാനത്തിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിത്തീരും. വിദേശികളുടെ പ്രൊഫഷന്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

സിറാജ് പ്രതിനിധി, ദമാം

Latest