മുഖ്യമന്ത്രിയാക്കണമെന്ന് പളനി സ്വാമി; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Posted on: February 14, 2017 9:02 pm | Last updated: February 15, 2017 at 11:26 am

ചെന്നൈ: ശശികലയുടെ വിശ്വസ്തനായ എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെ നിയമസഭാനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തേക്കും പളനി സ്വാമിയെ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. പനീര്‍ശെല്‍വം മന്ത്രിസഭയിലെ മൂന്നാമനും തുറമുഖ പൊതുമരാമത്തുവകുപ്പ് മന്ത്രിയുമാണ് പളനി സ്വാമി. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പളനി സ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് പളനിസാമി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണ തനിക്കെന്ന് പളനിസാമി പറഞ്ഞു. പളനിസാമിക്ക് 123 എംഎല്‍എമാരുടെ പിന്തുണയെന്ന് സൂചന. 12 അംഗ സംഘമാണ് പളനിസാമിക്കൊപ്പം ഗവര്‍ണറെ കണ്ടത്.