നിയമവിധേയമായി മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് എക്‌സൈസ് മന്ത്രി

Posted on: February 14, 2017 8:44 pm | Last updated: February 15, 2017 at 11:26 am

കോഴിക്കോട്: നിയമവിധേയമായി മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ ജനങ്ങളുമായി ഏറ്റുമുട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ വിധിയില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിക്കുന്നത്. ബിയര്‍, വൈന്‍, കള്ള് ഷോപ്പുകള്‍ എന്നിവയ്ക്ക് വിധി ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വേണം.

വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിധി പുനഃപരിശോധിക്കാനും സര്‍ക്കാര്‍ തയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.