ജയലളിതയുടെ മരണത്തിനും കൂടി ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി

Posted on: February 14, 2017 8:10 pm | Last updated: February 15, 2017 at 11:04 am
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനും കൂടി ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി. ട്വിറ്ററിലൂടെയാണ് ഗൗതമി പ്രതികരണം നടത്തിയത്.

അഴിമതിക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് തെളിഞ്ഞു. അമ്മയുടെ മരണത്തിനു കൂടി ശശികല ഉത്തരം പറയണം. രണ്ടു കേസിനും ഒരേ ശിക്ഷ നല്‍കിയാല്‍ പോരെന്നും ഗൗതമി ട്വിറ്ററില്‍ കുറിച്ചു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗൗതമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. കത്തിനോട് പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയെ ഗൗതമി വിമര്‍ശിക്കുകയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here