എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിന്നും റിയാദിലേക്ക് പുതിയ സര്‍വ്വീസ് കൂടി ആരംഭിക്കുന്നു

Posted on: February 14, 2017 7:11 pm | Last updated: February 14, 2017 at 7:11 pm

ദമ്മാം : എയര്‍ ഇന്ത്യ എക്‌സ്പ്രസ്് കോഴിക്കോട് നിന്നും റിയാദിലേക്ക് പുതിയ സര്‍വ്വീസ് കൂടി ആരംഭിക്കുന്നു. ഈ മാസം പതിനെട്ട് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്നത്.

പുതിയ സര്‍വ്വീസ് രാവിലെ 09:15 നു യാത്ര തിരിക്കുന്ന വിമാനം 11:45 നു റിയാദിലിറങ്ങും. റിയാദില്‍ നിന്നും ഉച്ചയ്ക്ക് 1.15 നു പുറപ്പെടുന്ന വിമാനം രാത്രി 8.45ന് കോഴിക്കോട്ട് എത്തും.

വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ്.

പുതിയ സര്‍വീസ് നിലവില്‍ വരുന്നതോടെ മലബാര്‍ മേഖലയില്‍ നിന്ന് റിയാദിലേക്ക് നേരിട്ടുള്ള യാത്രക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. ഇതോടെ റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്ടേക്ക് ആഴ്ചയില്‍ നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം അഞ്ചായി.