Connect with us

Kerala

നടന്‍ ബാബുരാജിന് വെട്ടേറ്റു

Published

|

Last Updated

അടിമാലി: നടന്‍ ബാബുരാജിന് വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം. ബാബുരാജിന്റെ ഇടതു നെഞ്ചിലാണ് വെട്ടേറ്റിരിക്കുന്നത്. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടിയത്. വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനമാണ് ഇയാളെ ചൊടിപ്പിച്ചത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ബാബുരാജിനെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

Latest