ശശികലക്ക് പകരം എടപ്പാടി പളനിസാമി നിയമസഭാകക്ഷി നേതാവാകും

Posted on: February 14, 2017 2:01 pm | Last updated: February 14, 2017 at 9:04 pm
SHARE

ചെന്നൈ:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ശിക്ഷിക്കപ്പെട്ട സാഹചര്യതത്തില്‍ എടപ്പാടി പളനിസാമി അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവാകും. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലുള്ള എംഎല്‍എമാരുമായി ശശികല ആശയവിനിമയം നടത്തിയശേഷമാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയതെന്നാണ് സൂചന.

പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സൊങ്കോട്ടെയ്യന്‍, എടപ്പാടി പളനിസാമി എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.