അട്ടിമറികള്‍ക്കില്ല; നീതി പുനസ്ഥാപിക്കപ്പെട്ടെന്ന് എംകെ സ്റ്റാലിന്‍

Posted on: February 14, 2017 12:26 pm | Last updated: February 14, 2017 at 8:11 pm

ചെന്നൈ: ശശികലക്കെതിരായ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അട്ടിമറികള്‍ക്കില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍. 21 വര്‍ഷത്തിന് ശേഷം നീതി പുനഃസ്ഥാപിക്കപ്പെട്ടു. ഉറപ്പുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഉടന്‍ നടപടിയെടുക്കണം. നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വികസന പ്രശ്‌നങ്ങളും കുടിവെള്ളം, കര്‍ഷക ആത്മഹത്യ, വരള്‍ച്ച തുടങ്ങിയവയിലെ തീരുമാനങ്ങള്‍ നിലച്ച സ്ഥിതിയിലാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസ് സംബന്ധിച്ച് ഒരു പ്രതികരണത്തിനും ഇപ്പോള്‍ തയാറല്ല. അണ്ണാ ഡിഎംകെയെ ഒന്നടക്കമാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ആര്‍ക്കും പിന്തുണ നല്‍കുന്നില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.