Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപുര ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ പൗരനായ ലഷ്‌കറെ ത്വയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത്. 11 സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സൈനികരും ജമ്മുകശ്മീര്‍ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പും പരിശോധന നടത്തുമ്പോള്‍ ഒളിച്ചിരുന്ന ഭീകരര്‍ ഇവര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.