ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം ചെയ്‌തെന്ന് ഇറോം ശര്‍മിള

Posted on: February 14, 2017 8:38 am | Last updated: February 14, 2017 at 12:19 pm

ഇംഫാല്‍: ബിജെപി ഗുരുതര ആരോപണങ്ങളുമായി ഇറോം ശര്‍മിള. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തനിക്ക് 36 കോടി വാഗ്ദാനം ചെയ്‌തെന്ന് ശര്‍മിള ആരോപിച്ചു.

നിരാഹാരം അവസാനിപ്പിച്ചതിന് ശേഷം തന്നെ നേരിട്ടുകണ്ട ബിജെപി നേതാവാണ് പണം വാഗ്ദാനം ചെയ്തത്. ഇക്കാലത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 36 കോടിയോളം ചെലവാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മത്സരിക്കാന്‍ തന്റെ കൈയില്‍ ഇത്രയധികം പണമില്ലെങ്കില്‍ ആ പണം തരാമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ശര്‍മിള വ്യക്തമാക്കി.

എന്നാല്‍ ആരോപണം ബിജെപി നേതാവ് രാംമാധവ് നിഷേധിച്ചു. തൗബാല്‍, ഖുറായ് മണ്ഡലങ്ങളില്‍ നിന്നാണ് ശര്‍മിള മത്സരിക്കുന്നത്.