തെരുവ് കലാകാരന്മാര്‍ക്ക് സൗജന്യ വീട്

Posted on: February 14, 2017 12:22 am | Last updated: February 14, 2017 at 12:15 am
ആര്‍ട്ടിസ്റ്റ് വില്ലേജ് പദ്ധതിയുടെ ശിലാഫലകം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനാച്ഛാദനം ചെയ്യുന്നു

തിരുവനന്തപുരം: ഇന്ദ്രജാല, സര്‍ക്കസ് രംഗത്തെ തെരുവുകലാകാരന്മാര്‍ക്ക് മാജിക് അക്കാദമി ഒരുക്കുന്ന പുനരധിവാസ കേന്ദ്രമായ ആര്‍ട്ടിസ്റ്റ് വില്ലേജ് പദ്ധതിക്ക് കഴക്കൂട്ടം ചന്തവിളയില്‍ തുടക്കമായി.

ശിലാഫലക അനാച്ഛാദനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. മാജിക് അക്കാദമി രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ പ്ലാന്‍ കെ എസ് ചിത്ര പ്രകാശനം ചെയ്തു. പദ്ധതി നടപ്പാക്കുന്നതിന് സ്ഥലം നല്‍കിക്കൊണ്ടുള്ള സമ്മതപത്രം രക്ഷാധികാരി അടൂര്‍ ഗോപാലകൃഷ്ണന് ഗോപിനാഥ് മുതുകാട് കൈമാറി.