പാലേരി ഉസ്താദ് സംശുദ്ധജീവിതം നയിച്ച സാത്വികന്‍: കാന്തപുരം

Posted on: February 13, 2017 11:38 pm | Last updated: February 13, 2017 at 11:38 pm

കല്‍പ്പറ്റ: സംശുദ്ധ ജീവിതം നയിച്ച സാത്വികനായിരുന്നു പ്രമുഖ പണ്ഡിതനും സമസ്ത വയനാട് ജില്ല ഉപാധ്യക്ഷനുമായ പാലേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാരെന്ന് അലിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. രഹസ്യമായോ പരസ്യമായോ ആരെയും തന്റെ നാവ് കൊണ്ട് കുറ്റം പറയാത്ത മഹാ വ്യക്തിത്വത്തിന്റെ ഉടമായിരുന്നു അദ്ദേഹമെന്നും കാന്തപുരം പറത്തു. പാലേരി ഉസ്താദിന്റെ സ്മരണക്ക് വേണ്ടി പീച്ചംങ്കോട് നിര്‍മിക്കുന്ന പാലേരി ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയുടെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കാദമി പ്രസിഡന്റ് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസമായി നടന്ന പരിപാടിയുടെ സമാപനം കുറിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീലുല്‍ ബുഖാരി അക്കാദമി പ്രഖ്യാപനം നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഹസന്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, വി എസ് കെ തങ്ങള്‍, കെ ഒ അഹ്മദ് കുട്ടി ബാഖവി, കടമേരി കുഞ്ഞബ്ദുല്ല ഫൈസി, സലാം ഫൈസി തലപ്പുഴ, പി ഉസ്മാന്‍ മൗലവി, കെ എസ് മുഹമ്മദ് സഖാഫി സംബസിച്ചു. കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി പാലേരി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. കൊടക്കല്‍ കോയക്കുഞ്ഞി തങ്ങള്‍, ജസീല്‍ അഹ്‌സനി പാക്കണ തുടങ്ങിയവര്‍ ആത്മീയ പ്രഭാഷണം നടത്തി. സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ വളപട്ടണം ദിക്‌റ് ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. ഒ എം തരുവണ സ്വാഗതം പറഞ്ഞു.