Connect with us

National

150 രൂപക്ക് വേണ്ടി 14കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

Published

|

Last Updated

കൃഷ്ണനഗര്‍: പശ്ചിമബംഗാളില്‍ 150 രൂപക്ക് വേണ്ടി 14കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടി. പശ്ചിമബംഗാളിലെ കൃഷ്ണനഗറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ദേബാശിഷ് ഭൗമികും രണ്ട് സുഹൃത്തുക്കളും ഈ മാസം എട്ടാം തീയതി രാത്രി മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ സുഹൃത്തുക്കളിലൊരാള്‍ മദ്യക്കുപ്പി കൊണ്ട് ഭൗമികിന്റെ തലയില്‍ അടിക്കുകയായിരുന്നു. മൃതദേഹം ഇവര്‍ തന്നെ സമീപത്തില്‍ ചെളിക്കുണ്ടില്‍ താഴ്ത്തുകയും ചെയ്തു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. 150 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് വ്യക്തമാക്കി.