പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമണം: രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Posted on: February 13, 2017 11:07 pm | Last updated: February 13, 2017 at 11:07 pm

വടക്കഞ്ചേരി: പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമണം 2 ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.

സി.പി.ഐ.എം കിഴക്കഞ്ചേരി ഒന്ന് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കയറി ചുമട്ട് തൊഴിലാളികളെ വെട്ടി പരിക്കേല്പിച്ചതുമായി ബന്ധപ്പെട്ട് കണ്ണംകുളം പ്രസാദ് (35, )ചീരക്കുഴി അഭിലാഷ് (34) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പാര്‍ട്ടി ഓഫീസില്‍ കയറി നടത്തിയ അക്രമണത്തില്‍ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കുണ്ടുകാട് യൂണിറ്റ് സെക്രട്ടറി ആര്‍.വാസു (57), സുദേവന്‍ (40) എന്നിവരെ ഗുരുതരമായി വെട്ടി പരിക്കേല്പിച്ചിരുന്നു. ഇരുവരും ഇപ്പോഴും തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമണവുമായി ബന്ധപ്പെട്ട് ഇളങ്കാവ് കണ്ണന്‍ ,മണികണ്ടന്‍ എന്നിവരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇനി അഞ്ച് പേരെയും കണ്ടാലറിയാവുന്ന മൂന്ന് പേരെയും കിട്ടാനുണ്ട്.