Connect with us

International

കൊലപാതകം പകര്‍ത്തിയ ഫോട്ടോഗ്രാഫറിന് അവാര്‍ഡ്

Published

|

Last Updated

ചിത്രത്തെ കുറിച്ച് വിശദീകരിക്കുന്ന ബുര്‍ഹാന്‍
(വലത്ത്). പശ്ചാത്തലത്തില്‍ അവാര്‍ഡ് ലഭിച്ച ചിത്രം

അങ്കാറ: 2017ലെ ലോക പ്രസ്സ് ഫോട്ടോക്കുള്ള അവാര്‍ഡ് ബുര്‍ഹാന്‍ ഓസ്ബിലിസിക്ക്. അസോസിയേറ്റഡ് പ്രസിന്റെ (എ പി) ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറുടെ കൊലപാതകം പകര്‍ത്തിയതാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കഴിഞ്ഞ ഡിസംബര്‍ 19ന് അങ്കാറയിലെ ആര്‍ട്ട് ഗ്യാലറിയില്‍ വെടിയേറ്റ് മരിച്ച റഷ്യന്‍ അംബാസഡര്‍ മെവ്‌ലുത് മേര്‍ട് അല്‍റ്റിന്റാസിന്റെ മരണ രംഗങ്ങളാണ് ഇദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയത്. “തുര്‍ക്കിയിലെ ഒരു കൊലപാതകം” എന്ന തലവാചകത്തിലാണ് അദ്ദേഹം ഫോട്ടോ അവതരിപ്പിച്ചത്. കൊലപാതകം മുന്നില്‍ കാണുമ്പോഴും പതറാതെ ചിത്രം പകര്‍ത്തിയതാണ് ബുര്‍ഹാനെ മറ്റ് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. കൊലക്ക് മുമ്പും ശേഷവുമുള്ള കൊലയാളിയുടെ ആക്രോഷങ്ങളും ഇദ്ദേഹം പകര്‍ത്തിയിരുന്നു.