മൂസ എരഞ്ഞോളിക്ക് സ്‌നേഹാദരം

Posted on: February 13, 2017 9:18 pm | Last updated: February 13, 2017 at 9:41 pm
മൂസ എരഞ്ഞോളിക്ക് എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡും നെല്ലറ ശംസുദ്ദീനും ചേര്‍ന്ന്
ഉപഹാരം നല്‍കുന്നു

ദുബൈ: മാപ്പിളപ്പാട്ടിനെ ഏറെ ജനകീയമാക്കിയ ഗായകന്‍ മൂസ എരഞ്ഞോളിക്ക് യു എ ഇ പ്രവാസലോകത്തിന്റെ സ്‌നേഹാദരം. ദുബൈ അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ തിങ്ങിനിറഞ്ഞ ഗാനാസ്വാദകരുടെ സാന്നിധ്യത്തിലാണ് മൂസ എരഞ്ഞോളി പ്രവാസമണ്ണിന്റെ ആദരവ് ഏറ്റുവാങ്ങിയത്.

മൂസ എരഞ്ഞോളിയെ ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് എതിരേറ്റത്. മിഅ്‌റാജ് രാവിലെ കാറ്റേ… എന്ന പേരില്‍ അദ്ദേഹത്തിന്റെ ഗാനാസ്വാദകരാണ് പരിപാടി സംഘടിപ്പിച്ചത്. എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡും നെല്ലറ ശംസുദ്ദീനുമാണ് പ്രവാസമണ്ണിന്റെ സ്‌നേഹാപഹാരം ഗായകന് നല്‍കിയത്. ഐ പി എ പ്രതിനിധി സി കെ മുഹമ്മദ് ഷാഫി 50001 രൂപ മൂസ എരഞ്ഞോളിക്ക് കൈമാറി. മൊയ്തു കുറ്റിയാടി പൊന്നാട അണിയിച്ചു. തുടര്‍ന്ന് മൂസ എരഞ്ഞോളിയുടെ എക്കാലത്തെയും ഹിറ്റ് പാട്ടുകള്‍ മാത്രം കോര്‍ത്തിണക്കി മാപ്പിളപ്പാട്ടിലെ മൂന്ന് തലമുറയിലെ ഗായകര്‍ ഗാനങ്ങളാലപിച്ചു. ഗായകരായ ആസിഫ് കാപ്പാട്, എം എ ഗഫൂര്‍, റാഫി കുന്ദംകുളം, സിയ ജാസ്മിന്‍, ഷസ്‌നി തുടങ്ങിയവരാണ് മൂസ എരഞ്ഞോളിക്കൊപ്പം വേദിയില്‍ പാടിയത്. അശ്‌റഫ് താമരശ്ശേരി, ബശീര്‍ തിക്കോടി, ദിലീപ് രാജ് പൂവത്തിങ്കല്‍, ബശീര്‍ സിറ്റിബര്‍ഗര്‍, സിയാന റഫീഖ്, അന്‍സാര്‍ കൊയിലാണ്ടി, യൂനസ് തണല്‍, സുബൈര്‍ വെള്ളിയോട്, അസീസ് മണമ്മല്‍, ബെല്ലെ ബശീര്‍, ഫൈസല്‍, കമാല്‍ റഫീഖ്, അസീസ് അജ്മാന്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. നിസാം പാലുവാഴി അവതാരകനായിരുന്നു.