മുന്‍ ദേശീയ, സംസ്ഥാന ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങള്‍ യു എ ഇ പര്യടനത്തിന്‌

Posted on: February 13, 2017 9:15 pm | Last updated: February 13, 2017 at 9:10 pm
യു എ ഇ സന്ദര്‍ശനത്തിനെത്തുന്ന മുന്‍ ദേശീയ, സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ താരങ്ങള്‍

ഷാര്‍ജ: ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ അന്‍വിന്‍ ജെ ആന്റണി നയിക്കുന്ന 15 അംഗ മലയാളി ടീം അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ചൊവ്വ) ദുബൈയില്‍ എത്തും.

ഇന്ത്യയേയും കേരളത്തേയും പ്രതിനിധീകരിച്ച താരങ്ങള്‍ കേരളത്തിലെ പൊതുമേലയിലെ പ്രമുഖ ബാസ്‌കറ്റ് ബോള്‍ ടീമുകളായ കേരള പോലീസ്, കെ എസ് ഇ ബി, കംസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് എന്നിവയിലെ മുന്‍കാല താരങ്ങളായിരുന്നു. കേരള പോലീസിലെ ഡെപ്യൂട്ടി കമാന്‍ഡന്റായ അന്‍വിനെ കൂടാതെ പര്യടനത്തിനെത്തുന്ന ടീമില്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപറ്റനും ഇപ്പോഴത്തെ ഇന്ത്യന്‍ ടീം കോച്ചുമായ സി വി സണ്ണി, തോമസ് വര്‍ഗീസ്, ജോര്‍ജ് സക്കരിയ്യ, കെ എം ജോര്‍ജ്, ജോസ് ജോസഫ്, ജയ ശേര്‍, രാധാകൃഷ്ണന്‍, സുഗുണന്‍, ജെറാര്‍ഡ് സ്റ്റാന്‍ലി ജയിംസ്, രാജീവ്, രമേഷ്, ജോസ് കൂര്യന്‍, ഫിലിപ്പ് സക്കരിയ്യ, കോഷി അബ്രഹാം എന്നിവരാണുള്ളത്. 15 (ബുധന്‍)ന് വൈകുന്നേരം നാലിന് അതിഥികളും ഐ ബി എസ് ആള്‍ സ്റ്റാര്‍സും തമ്മിലുള്ള പ്രദര്‍ശനമത്സരം നിംസ് ദുബൈ ഇന്‍ഡോര്‍ മൈതാനിയിലും 17ന് (വെള്ളി) അഞ്ചിന് ബിയാട്രസ് യു എ ഇ ബിയാട്രസ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിനു തൊട്ട് മുമ്പ് ബിയാട്രസ് ദുബൈയുമായി ഡി പി എസ് ഷാര്‍ജ ദുബൈ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (ഇബ്‌നു ബത്തൂത്ത മാള്‍) വൈകുന്നേരം പ്രദര്‍ശന മത്സരങ്ങള്‍ നടക്കും.