സിപിഐയുമായി സിപിഎമ്മിന് നല്ല ബന്ധമാണുള്ളതെന്ന് കോടിയേരി

Posted on: February 13, 2017 7:41 pm | Last updated: February 14, 2017 at 11:44 am

തിരുവനന്തപുരം: കേരളത്തില്‍ സിപിഐയുമായി സിപിഎമ്മിന് നല്ല ബന്ധമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സിപിഐയുമായി അകലുമെന്നു ചിലര്‍ വിചാരിക്കുന്നു. എന്നാല്‍ കേവലം പ്രാദേശിക പ്രശ്‌നത്തില്‍ ഉലയുന്നതല്ല ആ ബന്ധം. സിപിഐയുമായുള്ള ബന്ധം തകര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും കോടിയേരി വ്യക്തമാക്കി.

നേരത്തെ, ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ സിപിഎമ്മിനെ തുറന്നുവിമര്‍ശിക്കുകയുംചെയ്തിരുന്നു. സിപിഐക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ഇ.പി.ജയരാജനും രംഗത്തെത്തി. ഇതിനുപിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.