ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അഡെലെയുടെ ’25’ ആല്‍ബം ഓഫ് ദ ഇയര്‍

Posted on: February 13, 2017 3:05 pm | Last updated: February 13, 2017 at 3:05 pm

ലൊസാഞ്ചല്‍സ്: ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മികച്ച ആല്‍ബത്തിനുള്ള പുരസ്‌കാരം അഡെലെയുടെ ’25’ നേടി. മികച്ച റെക്കോര്‍ഡിനുള്ള അഡെലെയുടെ തന്നെ ഹെലോക്ക് ലഭിച്ചു. മികച്ച സോംഗിനുള്ള പുരസ്‌കാരം ഫോര്‍മേഷനും മികച്ച പുതിയ ആര്‍ടിസ്റ്റ് പുരസ്‌കാരം കെല്‍സി ബല്ലെരിനിയും നേടി. മികച്ച വോക്കല്‍ ആല്‍ബത്തിനും പോപ് സോളോ പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരവും അഡെലെയുടെ ’25’ ആണ് നേടിയത്. മികച്ച ആല്‍ബത്തിനുള്ള പുരസ്‌കാരം ‘സോംഗ് മി ഹോം’ നേടി.

ബ്ലാക് സ്റ്റാര്‍ എന്ന ആല്‍ബത്തിന്റെ നിര്‍മാതാവ് ഡേവിഡ് ബോവിക്ക് മരണാനന്തര പുരസ്‌കാരമായാണ് ഗ്രാമി അവാര്‍ഡ് ലഭിച്ചത്. ബ്ലാക് സ്റ്റാര്‍ റിലീസ് ചെയ്യുന്നതിന് തൊട്ട് മുമ്പാണ് അദ്ദേഹം മരണപ്പെട്ടത്. മികച്ച റോക് പെര്‍ഫോമന്‍സ്, മികച്ച ആള്‍ട്ടര്‍നേറ്റീവ് മ്യൂസിക് ആല്‍ബം, എഞ്ചിനീയറിംഗ്, റെക്കോര്‍ഡിംഗ് പാക്കേജ്, നോണ്‍ ക്ലാസിക്കല്‍ ആല്‍ബം എന്നീ വിഭാഗത്തിലാണ് ബ്ലാക് സ്റ്റാര്‍ പുരസ്‌കാരം നേടിയത്. 1985ല്‍ മികച്ച വിഡിയോ അവാര്‍ഡും 2006ലെ ലൈഫ് ടൈം അചീവ്‌മെന്റ് അവര്‍ഡും ബോവിക്ക് ലഭിച്ചിരുന്നു.

മികച്ച പോപ് ഗ്രൂപ് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം ട്വന്റി വണ്‍ പൈലറ്റ്‌സിന്റെ സ്‌ട്രെസ്ഡ് ഔട്ടിന് ലഭിച്ചു. സമ്മര്‍ ടൈം: വില്ലി നെല്‍സണ്‍ സിംഗ്‌സ് ഗെര്‍ഷ്വിന്‍ എന്ന ആല്‍ബത്തിനാണ് മികച്ച ട്രെഡിഷനല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം. മികച്ച ഡാന്‍സ് റെക്കോര്‍ഡിംഗിനുള്ള പുരസ്‌കാരം ദ് ചെയിന്‍സ്‌മോക്കേഴ്‌സിലെ ഡോണ്ട് ലെറ്റ് മി ഡൗണ്‍ എന്ന ഗാനം നേടി. മികച്ച ഡാന്‍സ്/ഇല്കട്രോണിക്ക് ആല്‍ബത്തിനുള്ള പുരസ്‌കാരം സ്‌കിന്‍ നേടി.