അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ തടവിലല്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

Posted on: February 13, 2017 2:37 pm | Last updated: February 13, 2017 at 2:37 pm

ചെന്നൈ: അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ തടവിലല്ലെന്ന് പോലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. തങ്ങള്‍ 119 എംഎല്‍എമാരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. എംഎല്‍എമാരുടെ സ്‌റ്റേറ്റ്‌മെന്റ് പോലീസ് കോടതിക്ക് കൈമാറി. ശനിയാഴ്ചയാണ് പോലീസ് മഹാബലിപുരത്തെ റിസോര്‍ട്ടിലെത്തി എംഎല്‍എമാരുടെ മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എമാരെ കാണാനില്ലെന്ന് ഹേപിയസ് കോര്‍പസ് ഹര്‍ജി ലഭിച്ചതിനെ തുടര്‍ന്ന് കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കൂവത്തൂരിലെ ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടിലാണ് ശശികലയെ പിന്തുണക്കുന്ന എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് ശശികല തന്നെ പിന്തുണക്കുന്ന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.