Connect with us

Gulf

കുവൈത്തില്‍ സ്‌പോണ്‍സര്‍ മാറ്റം ഓണ്‍ലൈന്‍ വഴിയാകും

Published

|

Last Updated

കുവൈത്ത് സിറ്റി: വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍, സ്‌പോസര്‍ഷിപ്പ് മാറ്റം എന്നിവ തൊഴില്‍വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ചെയ്യാനുള്ള സൗകര്യം ഉടനെ നിലവില്‍ വരുമെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ യൂസഫ് അല്‍ അതരി പറഞ്ഞു. ആഭ്യന്തര വകുപ്പുമായി ലിങ്ക് ചെയ്തുകൊണ്ട് നടപ്പാക്കുന്ന ഓണ്‍ലൈന്‍ സേവനം ദുരുപയോഗം ചെയ്യുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് വര്‍ക്ക് പെര്‍മിറ്റ് കൈക്കലാക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. .

വിജിലന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങളെ ലേബര്‍ ഓഫീസുകളില്‍ നിയമിച്ച് വിസകച്ചവടക്കാരെയും ഇല്ലാകമ്പനികളെയും പിടികൂടാനുള്ള സംവിധാനം ഒരുക്കും, കമ്പനി മന്ദുബുമാര്‍ക്കും വ്യക്തിഗത സന്ദര്‍ശകര്‍ക്കും പ്രത്യേകം പ്രത്യേകം കൗണ്ടറുകള്‍ തയ്യാറാക്കു. ലേബര്‍ ഓഫീസുകളിലെ തിരക്ക് കുറക്കുക, വിദേശികള്‍ക്ക് സമയനഷ്ടമില്ലാതെ തങ്ങളുടെ രേഖകള്‍ ശരിയാക്കാന്‍ സഹായിക്കുക, അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുക എന്നിവ ലക്ഷ്യമാക്കിയാണ് പുതിയ പരിഷ്‌കാരങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Latest