പനീര്‍ശെല്‍വം സെക്രട്ടറിയേറ്റിലേക്ക്; കനത്ത സുരക്ഷയൊരുക്കി പോലീസ്

Posted on: February 13, 2017 1:39 pm | Last updated: February 13, 2017 at 7:42 pm
SHARE

പനീര്‍ശെല്‍വം സെക്രട്ടറിയേറ്റിലെത്തി; തമിഴകത്ത് നിര്‍ണായക നീക്കങ്ങള്‍
ചെന്നൈ: അധികാര വടംവലി മുറുകിയ തമിഴകത്ത് നിര്‍ണായക നീക്കവുമായി പനീര്‍ശെല്‍വം. 10 ദിവസങ്ങള്‍ക്ക് ശേഷം പനീര്‍ശെല്‍വം ഇന്ന് ഉച്ചയോടെ സെക്രട്ടറിയേറ്റിലെത്തി. പനീര്‍ശെല്‍വത്തിന്റെ വീടിന് മുന്നിലും പോയസ് ഗാര്‍ഡനിലും പ്രകടനങ്ങള്‍ നടക്കുകയാണ്. ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആരോപണം മറികടക്കാനാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ നീക്കം.

പനീര്‍ശെല്‍വം എത്തുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഡിജിപി, പോലീസ് കമ്മീഷണര്‍മാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിനിടെ ശശികല ഇന്നും കൂവത്തൂരിലെത്തി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ശശികല വികാരാധീനയായാണ് എംഎല്‍എമാരോട് സംസാരിച്ചത്. പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂടുമാറുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ശശികല അവസാന അടവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here