മറ്റൊരാളുടെ രാജ്യസ്‌നേഹത്തിന് വിലയിടാന്‍ ആര്‍ക്കും അവകാശമില്ല: ആര്‍എസ്എസ്

Posted on: February 13, 2017 10:33 am | Last updated: February 13, 2017 at 1:55 pm
SHARE

ഭോപ്പാല്‍: മറ്റൊരാളുടെ രാജ്യസ്‌നേഹത്തിന് വിലയിടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. തനിക്കും അതിന് അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങളാണ് രാജ്യത്തെ നയിക്കുന്നതെങ്കിലും നിങ്ങള്‍ക്ക് ആരുടേയും രാജ്യസ്‌നേഹം അളക്കാനാവില്ല. അല്ലെങ്കില്‍ വിലയിരുത്തിയ ശേഷം വിധി പറയാനും അവകാശമില്ല. ഭാരതത്തില്‍ ജീവിക്കുകയും അതിന്റെ പാരമ്പര്യത്തെ ബഹുമാനിക്കുകയും ചെയ്യുന്നവരെല്ലാം ഹിന്ദുക്കളാണ്. മുസ്ലിംകള്‍ പ്രാര്‍ഥന നടത്തുന്ന് വേറെ രീതിയിലായിരിക്കാം. പക്ഷേ അവരുടെ ദേശീയത ഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു.