എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റി ഒരുക്കിയ സമൂഹ വിവാഹം ശ്രദ്ധേയമായി

Posted on: February 13, 2017 9:21 am | Last updated: February 13, 2017 at 9:21 am
SHARE

ഗൂഡല്ലൂര്‍: എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാടന്തറ മര്‍കസില്‍ നടന്ന സമൂഹ വിവാഹം ശ്രദ്ധേയമായി. പ്രൗഢമായ ചടങ്ങില്‍ സഹോദര സമുദായത്തിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 173 നിര്‍ധന പെണ്‍കുട്ടികള്‍ സുമംഗലികളായി. മഞ്ഞുപുതച്ചുറങ്ങുന്ന നീലഗിരി കുന്നിന്‍മുകളില്‍ കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന ഗൂഡല്ലൂരിനടുത്ത പാടന്തറയിലെ ആത്മീയ വിജ്ഞാന സിരാകേന്ദ്രമായ മര്‍കസിലാണ് രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹം നടന്നത്.
ഭാഷാ വര്‍ഗ വര്‍ണ ഭൂമിശാസ്ത്ര അതിരുകള്‍ ഭേദിച്ച് സംഘ ശക്തിയുടെ ജൈത്രയാത്ര തുടരുകയാണ്. സാമ്പത്തിക പരാധീനത കാരണം വിവാഹം സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് എസ് വൈ എസാണ് ഇത്തവണ അത്താണിയായിരിക്കുന്നത്. തമിഴക മണ്ണില്‍ പിന്നാക്ക-മലയോര-തോട്ടം മേഖലയായ നീലഗിരിയില്‍ ഇത്തരമൊരു സംരംഭത്തിന് പാടന്തറ മര്‍കസും ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാരുമാണ് ആദ്യമായി വേദിയൊരുക്കിയത്. ഇത് മൂന്നാം തവണയാണ് സമൂഹ വിവാഹം നടക്കുന്നത്.
പ്രൗഢമായ ചടങ്ങ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതവും ജില്ലാ ജന. സെക്രട്ടറി സി കെ കെ മദനി നന്ദിയും പറഞ്ഞു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി ബായാര്‍ തങ്ങള്‍, സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ ബുഖാരി എടരിക്കോട്, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഇ കെ ഹുസൈന്‍ മുസ്‌ലിയാര്‍, കല്‍ത്തറ അബ്ദുല്‍ഖാദിര്‍ മദനി, എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറി മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എം വി സിദ്ദീഖ് സഖാഫി, അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം, എസ് എസ് എഫ് ദേശീയ സെക്രട്ടറി ശൗക്കത്ത് നഈമി കാശ്മീര്‍, എന്‍ എം സിദ്ദീഖ് ഹാജി ചെമ്മാട്, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, ബാവ ഹാജി തലക്കടത്തൂര്‍, ഗൂഡല്ലൂര്‍ എം എല്‍ എ അഡ്വ. എം ദ്രാവിഡമണി, സിദ്ദീഖ് ബെംഗളൂരു, വി എസ് ഫൈസി, അഹ്മദ്കുട്ടി ബാഖവി സുല്‍ത്താന്‍ ബത്തേരി, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, ബഷീര്‍ പറവന്നൂര്‍, സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ്‌ലിയാര്‍, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി, സെക്രട്ടറി എ ഹംസ ഹാജി, ഗൂഡല്ലൂര്‍ ഡി വൈ എസ് പി. ശ്രീനിവാസലു, ഹബീബുല്ല പന്തല്ലൂര്‍, മജീദ് ഹാജി ഉപ്പട്ടി, പാണ്ഡ്യരാജ്, കെ രാജേന്ദ്രന്‍ (ഡി എം കെ), എന്‍ വാസു, എം എ കുഞ്ഞിമുഹമ്മദ് (സി പി എം), സി അബു (എ ഐ എ ഡി എം കെ), കുഞ്ഞാപ്പി നെല്ലാക്കോട്ട, എന്‍ എ അശ്‌റഫ്, അനസ് എടാലത്ത് (കോണ്‍ഗ്രസ്), കെ സഹദേവന്‍ (വിടുതലൈ ശിറുതൈ), സംഘ കുടുംബത്തിലെ ജില്ലാ നേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ചു.