ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശൂരില്‍ ഹര്‍ത്താല്‍

Posted on: February 13, 2017 9:00 am | Last updated: February 13, 2017 at 1:55 pm

തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. മിഥുന്‍ എന്ന യുവാവിന് അക്രമത്തില്‍ പരിക്കേറ്റു. കോകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് നിര്‍മ്മലിന് കുത്തേറ്റത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകം നടന്ന മുക്കാട്ടുകരയില്‍ ഏറെനാളായി സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ്.