Connect with us

Kerala

ലാവ്‌ലിന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസ് വ്യാഴാഴ്ച പരിഗണിക്കും. ജനുവരി ഒമ്പതിന് കേസ് പരിഗണിച്ചപ്പോള്‍ പിണറായിക്ക് വേണ്ടി ഹാജരാകേണ്ട മുതിര്‍ന്ന അഭിഭാഷകന് ആരോഗ്യ കാരണങ്ങളാല്‍ എത്താനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നത്.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് നല്‍കിയതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്നാണ് സിബിഐയുടെ കേസ്. 2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.