Connect with us

Gulf

ലാന്റിംഗിനിടെ ജിദ്ദയില്‍ വിമാനത്തിന്റെ ചക്രത്തിനു തീ പിടിച്ചു; ഒഴിവായത് വാന്‍ ദുരന്തം

Published

|

Last Updated

ജിദ്ദ: ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറാഖ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു. യാത്രക്കെരെല്ലാം സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് വേണ്ട മുഴുവന്‍ സേവനങ്ങളും നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

356 യാത്രക്കാരുമായി വന്ന ഇറാക്ക് എയര്‍ ലൈന്‍സിന്റെ 773/3 വിമാനത്തിന്റെ ടയറിനാണ് തീ പിടിച്ചത്. റണ്‍വേയില്‍ നിന്നും പാര്‍ക്കിംഗ് ബെയിലേക്ക് വന്ന വിമാനത്തിന്റെ ടയറില്‍ നിന്നും പുക ഉയരുന്നത് കണ്ട പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും, ഉടന്‍ വിമാന ജീവനക്കാര്‍ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിമായി പുറത്തിറക്കുകയും ചെയ്തു.

അഗ്‌നിശമന സേനയും, എയര്‍പോര്‍ട്ട് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഉടന്‍ തീ അണച്ചതിനാല്‍ ദുരന്തമൊഴിവായി. എല്ലാ ആഴ്ചയിലും അടിയന്തിര സാഹചര്യങ്ങളില്‍ നേരിടേണ്ട കൃത്യമായ പരിശീലനം നല്‍കി വരുന്നതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Latest