ലോ അക്കാദമിയുടെ മതില്‍ പൊളിച്ച് മാറ്റി

Posted on: February 12, 2017 11:00 am | Last updated: February 12, 2017 at 3:29 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച ലോ അക്കാദമിയുടെ മതില്‍ റവന്യൂ വകുപ്പ് പൊളിച്ച് മാറ്റി. വെള്ളിയാഴ്ച അക്കാദമിയുടെ ഗേറ്റും മതിലും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഗേറ്റ് മാത്രമേ അക്കാദമി പൊളിച്ച് മാറ്റിയിരുന്നുള്ളു. ഇതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് അക്കാദമിയുടെ മതിലും പൊളിച്ച് മാറ്റിയത്.

വിഎസ് അച്യുതാന്ദന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് ലോ അക്കാദമിയുടെ കൈയേറ്റങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. അക്കാദമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് മാറ്റണമെന്ന് റവന്യൂ സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.