Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ യാരിപ്പോര ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവര്‍ കശ്മീര്‍ സ്വദേശികളായ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്നാണ് വിവരം.

പരിക്കേറ്റ മൂന്ന് സൈനികര്‍ രക്ഷപ്പെട്ട് പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൈനിക വക്താവ് അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ മാസം നാലിന് ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Latest