അരിവില പിടിച്ചു നിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

Posted on: February 11, 2017 2:14 pm | Last updated: February 11, 2017 at 4:15 pm
SHARE

തിരുവനന്തപുരം: അരിവില പിടിച്ചു നിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റേഷന്‍ കടയില്‍ അരി എത്തിക്കാനും പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കാനും വകുപ്പ് മന്ത്രി പി. തിലോത്തമന് കഴിവില്ലെന്ന് കേരളം ചുരുങ്ങിയകാലം കൊണ്ടേ മനസിലാക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

അരിവില പിടിച്ചു നിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. റേഷന്‍ കടയില്‍ അരി എത്തിക്കാനും പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കാനും വകുപ്പ് മന്ത്രി പി. തിലോത്തമന് കഴിവില്ലെന്ന് കേരളം ചുരുങ്ങിയകാലം കൊണ്ടേ മനസിലാക്കി. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് ബംഗാളില്‍ നിന്ന് അരികൊണ്ടുവരാന്‍ അന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ആയിരുന്ന സി .ദിവാകരന്‍ ശ്രമിച്ചിരുന്നു. സ്വന്തം പാര്‍ട്ടിക്കാരനായ സി.ദിവാകരനോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ എങ്കിലും മന്ത്രി പി.തിലോത്തമന്‍ തയാറാകണം . മന്ത്രിമാരുടെ പിടിപ്പുകേടിനു വിലകൊടുക്കേണ്ടി വരുന്നത് ജനമാണ് എന്നോര്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here