അര്‍ബുദ രോഗിയായ വാസുവിന്റെ കണ്ണീരൊപ്പാന്‍ എസ് വൈ എസ് പ്രവര്‍ത്തകരെത്തി

Posted on: February 11, 2017 2:12 pm | Last updated: February 11, 2017 at 1:59 pm
SHARE
വണ്ടുംതറ പാറപ്പുറത്ത് വാസുവിന് എസ് വൈ എസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കാര്‍ഡ് നല്‍കുന്നു.

കൊപ്പം: അര്‍ബുദം രോഗം ബാധിച്ച് ചികിത്സാ ചെലവിന് നെട്ടോട്ടമോടുന്ന വണ്ടുംതറ പാറപ്പുറത്ത് ഹജ്ഞറിന്റെ മകന്‍ വാസുവിന് സഹായഹസ്തവുമായി എസ് വൈ എസ് പ്രവര്‍ത്തകരെത്തി. കൂലി വേല ചെയ്ത നിത്യവൃത്തിക്ക് വക കണ്ടെത്തിയിരുന്ന വാസുവിന്റെ ആക്‌സമിക രോഗം കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.

ബഹ് റൈന്‍ ഐ സി എഫിന്റെ സഹകരണത്തോടെസാന്ത്വന പ്രവര്‍ത്തകനായ ബശീറിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക എസ് വൈ എസ് പ്രവര്‍ത്തകന്‍ വാസുവിന്റെ കുടുംബത്തിന് കൈമാറുകയും രോഗ ശാന്തിക്കായി പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. എസ് വൈ എസ് സോണ്‍ സെക്രട്ടറി സി അലിയാര്‍ അഹ് സനി, ടി കെ എം അസ് ലമി. യു പി മമ്മൂട്ടി, അബ്ദുല്‍കരീം അന്‍വരി എന്നിവരടങ്ങുന്ന സംഘമാണ് വാസുവിനെ സന്ദര്‍ശിച്ച് മെഡിക്കല്‍ കാര്‍ഡും തുകയും കൈമാറിയത്