ബംഗ്ലാദേശിലെ ഫദ്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

Posted on: February 11, 2017 11:22 am | Last updated: February 11, 2017 at 11:22 am
SHARE

ധാക്ക: ബംഗ്ലാദേശലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ ഫരിദ്പൂറിലാണ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ 20ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ധാക്ക കുലാന ഹൈവേയിലാണ് സംഭവമുണ്ടായത്.

തമ്മില്‍ കൂട്ടിയിടിച്ചതനെത്തുടര്‍ന്ന് ഇവിടെ തീപടര്‍ന്ന് പിടിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.