Connect with us

Gulf

ആഗോള ഗ്രാമത്തില്‍ തണുപ്പ് പ്രതിരോധിക്കാന്‍ കാശ്മീര്‍ ഷാളുകള്‍

Published

|

Last Updated

ദുബൈ: തണുപ്പകറ്റുന്ന കാശ്മീര്‍ ഷാളുകള്‍ക്ക് ആഗോള ഗ്രാമത്തില്‍ വന്‍ ഡിമാന്‍ഡ്. യു എ ഇയിലെ തണുപ്പകറ്റാന്‍ ഭൂരിഭാഗം ജനങ്ങളും കാശ്മീര്‍ ഷാളിന്റെ പിന്നാലെയാണ്. ഇന്ത്യയുടെ തനതായ കാശ്മീര്‍ കൈത്തറിയുടെ പറുദീസയായ ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യാ പവലിയനില്‍ സ്വദേശികളുടെയും പ്രിയപ്പെട്ട ഇനമായി ഷാള്‍ മാറിയിട്ടുണ്ട്.

കാശ്മീരിലെ തണുപ്പേറിയ കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഇനം ആടുകളിലെ രോമങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രത്യേകം നൂലുകളില്‍ നിന്നാണ് ഷാളുകള്‍ നിര്‍മിക്കുന്നത്. വൈദഗ്ധ്യം സിദ്ധിച്ച പരമ്പരാഗത നിര്‍മാണ തൊഴിലാളികള്‍, നാലു മുതല്‍ അഞ്ച് ആഴ്ചക്കാലംകൊണ്ട് നെയ്‌തെടുക്കുന്ന ഇത്തരം രോമ കമ്പിളികള്‍ക്ക് വന്‍ ആവശ്യക്കാരാണ്.
തണുപ്പ് കൂടിയതോടെ വിപണനത്തില്‍ ഏതാണ്ട് 60 ശതമാനം വര്‍ധന കൂടിയിട്ടുണ്ട്. കാലാവസ്ഥ ഇതേ സ്ഥിതി തുടര്‍ന്നാല്‍ വന്‍ വിപണനം നടക്കുമെന്ന പ്രതീക്ഷയിലാണ്. പൂര്‍ണമായും നേരിട്ട് കാശ്മീരില്‍ നിന്നും വരുന്ന ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉല്‍പന്നം ഇടനിലക്കാരെ ഒഴിവാക്കി വാങ്ങാം എന്നതാണ് ആവശ്യക്കാരെ നേരിട്ട് ഇന്ത്യാ പവലിയനിലെത്താന്‍ പ്രേരിപ്പിക്കുന്നത്.

 

Latest