അബുദാബിയില്‍ ബാല്‍കണിയില്‍ വസ്ത്രം ഉണക്കിയാല്‍ 1,000 ദിര്‍ഹം പിഴ

Posted on: February 10, 2017 7:55 pm | Last updated: February 10, 2017 at 7:55 pm
SHARE

അബുദാബി: നഗരസൗന്ദര്യത്തിന് കോട്ടംതട്ടുന്ന നിലയില്‍ ബാല്‍കണിയില്‍ വസ്ത്രം ഉണക്കിയാല്‍ 1,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് നഗരസഭ. അബുദാബി നഗരസഭയുടെ ആരോഗ്യ ശുചിത്വ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നഗരത്തിലെ 15 വീട്ടുകാര്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി.

നഗര ശുചിത്വ പരിപാലന നിയമം കര്‍ശനമായി പാലിക്കുന്നതിന് നഗരവാസികളെ ബോധവല്‍കരിക്കുന്നതിന് അബുദാബി നഗരസഭ വിവിധ ഭാഷകളില്‍ ലഘുലേഖ പുറത്തിറക്കി. നഗര സൗന്ദര്യത്തിന് വിഘാതം നില്‍ക്കുന്ന രീതിയില്‍ വീടുകളുടെ പുറത്തും ബാല്‍കണിയിലും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി നഗരസഭ അറിയിച്ചു.
നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ കെട്ടിടങ്ങളില്‍ നഗരസഭ വിവിധ ഭാഷകളിലുള്ള നോട്ടീസുകള്‍ പതിച്ചു. അടുത്ത ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here