ബിഎസ്പിയെ പിന്തുണച്ച് ഷാഹി ഇമാം

Posted on: February 10, 2017 7:19 pm | Last updated: February 10, 2017 at 7:19 pm
SHARE

ന്യൂഡല്‍ഹി: യുപി തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഉലമ കൗണ്‍സില്‍ ബിഎസ്പിക്കു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാം മൗലാന അഹ്മദ് ബുഹാരിയും മായാവതിക്ക് പിന്തുണ പ്രഖ്യാപിച്ചു. സമാജ്‌വാദി പാര്‍ട്ടിയെ ഷാഹി ഇമാം വിമര്‍ശിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ മുസ്ലിംങ്ങള്‍ ഒരു രാഷ്ട്രീയ ബദല്‍ അഅന്വേഷിക്കുകയാണ്. എസ്പി അവരുടെ വാക്കുകളില്‍ നിന്ന് പിന്‍മാറിയതിനാലാണ് പുതിയ പാത അന്വേഷിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്ലിംങ്ങളെ ഫുട്‌ബോളിനെ പോലെ അവരുടെ ഇഷ്ടങ്ങളനുസരിച്ച് തട്ടിക്കളിക്കുകയാണെന്നും ഷാഹി ഇമാം ബിഎസ്പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
എസ്പി ഒരു പാട് വാഗ്ദാനങ്ങള്‍ നല്‍കുന്നു പക്ഷേ അവരുടെ പ്രവര്‍ത്തനം വളരെ നിരാശജനകമാണ്. അത് മുസ്ലിംങ്ങളെ നിരാശയിലാഴ്ത്തുകയും കഴിഞ്ഞ അഞ്ച് വര്‍ഷം നീതി നിഷേധത്തിന്റെയും തൊഴിലില്ലായ്മയും അടിച്ചമര്‍ത്തലിന്റെതായിരുന്നുവെന്നും ഷാഹി ഇമാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here