ദമ്മാം അബ്‌ഖൈഖില്‍ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

Posted on: February 10, 2017 6:38 pm | Last updated: February 10, 2017 at 6:38 pm

ദമ്മാം: കൊല്ലം കരിക്കോട് പേരൂര്‍ സ്വദേശി ചരവൂര്‍ ഹൗസില്‍ പ്രസന്ന കുമാര്‍(61) ഹൃദയാഘാതം മൂലം മരണപെട്ടു. വ്യാഴാച്ച ഉച്ചയ്ക്ക് ഭക്ഷണ ശേഷം താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന ഇദ്ദേഹം റൂമില്‍ വെച്ച് തന്നെ മരണപെട്ടു. അബ്‌ഖൈഖിലെ അല്‍ ഹാജരി ഡെക്കോര്‍ ഷോപ്പില്‍ 25 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു . അല്‍ ജുബൈലില്‍ ജോലി ചെയ്യുന്ന മകന്‍ മനു പ്രസന്നന്റെ കല്യാണ ഒരുക്കങ്ങള്‍ക്ക് വേണ്ടി ശനിയാഴ്ച നാട്ടിലെ പോകാന്‍ ഇരിക്കുകയായിരുന്നു.

നവോദയ മാര്‍ക്കറ്റ് യൂണിറ്റ് എക്‌സിക്യുട്ടീവ് മെമ്പറുമായമാണ്. മൃതദേഹം അബ്‌ഖൈഖ് സെന്‍ട്രല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ് . മൃതദേഹം എത്രെയും പെട്ടന്ന് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അബ്‌ക്കൈക്ക് നവോദയ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യ നിര്‍മ്മല പ്രസന്നന്‍, മകന്‍ മനു പ്രസന്നന്‍ (അല്‍ ജുബൈല്‍ സഊദി അറേബ്യ), മകള്‍ ജയമാലിനി എന്നിവരാണ്.