Connect with us

Ongoing News

വിരാട് കോഹ്ലിയ്ക്ക് ഇരട്ട സെഞ്ച്വറി, സാഹയ്ക്കും വിജയ്ക്കും സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Published

|

Last Updated

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. ആറ് വിക്കറ്റിന് 687 എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇന്ത്യന്‍ നിരയില്‍ ഒരു ഇരട്ട സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് പിറന്നത്.
മറുപടി ബാറ്റിംഗിംഗിനിറങ്ങിയ ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്തിട്ടുണ്ട്. 15 റണ്‍സെടുത്ത സൗമ്യസര്‍ക്കാരിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഉമേശ് യാദവിനാണ് വിക്കറ്റ്, 24 റണ്‍സുമായി തമീം ഇഖ്ബാലും ഒരു റണ്‍സുമായി മൊമിനുല്‍ ഹഖുമാണ് ക്രീസില്‍. ഇതോടെ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ 646 റണ്‍സ് കൂടി വേണം.

ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി (204) ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ സാഹയും (106*) മുരളി വിജയും (108) സെഞ്ച്വറിയും രവീന്ദ്ര ജഡേജ (60*), അജയ്ക്യ രഹാന (82), ചേതേശ്വര്‍ പൂജാര (83*) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി. 34 റണ്ഡസെടുത്ത ആര്‍ അശ്വിനും രണ്ട് റണ്‍സെടുത്ത കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ നിരയില്‍ നിറംമങ്ങിയത്.

മൂന്നിന് 356 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയും രഹാനയും 222 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തുകയായിരുന്നു. 246 പന്തില്‍ 24 ഫോറുകളുടെ സഹായത്തോടെയാണ് കോഹ്ലിയുടെ നാലാം ഇരട്ട സെഞ്ച്വറി. തുടര്‍ച്ചയായ നാലാം പരമ്പരയിലാണ് കോഹ്ലി ഇരട്ട സെഞ്ച്വറി സ്വന്തം പേരില്‍ കുറിക്കുന്നത്.

Latest