Connect with us

Alappuzha

ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Published

|

Last Updated

ആലപ്പുഴ: കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ നേതാവ് വെട്ടേറ്റു മരിച്ചു. ഡിവൈഎഫ്‌ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു(24)വാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 12 നാണ് കരുവാറ്റയില്‍ ഒരുസംഘം ജിഷ്ണുവിനെ ആക്രമിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സ്ഥലം വിട്ടശേഷം ജിഷ്ണുവിനെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ വിഷ്ണുഭവനത്തില്‍ ഗോപാലകൃഷ്ണന്റെ മകനാണ്.