തങ്ങളെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്ന് എംഎല്‍എമാര്‍

Posted on: February 10, 2017 1:52 pm | Last updated: February 11, 2017 at 10:36 am

ചെന്നൈ: തങ്ങളെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി അണ്ണാ ഡിഎംകെ എംഎല്‍എമാര്‍. ആരുടേയും ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ താമസിക്കുന്നത്. ഇവിടെ 98 എംഎല്‍എമാരാണ് ഉള്ളത്. ബാക്കിയുള്ളവര്‍ ചെന്നൈയിലുണ്ട്. ഇവിടെ ആരും ഉപവസിക്കുന്നില്ലെന്നും എംഎല്‍എമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പനീര്‍ശെല്‍വത്തിന്റെ നിലപാടുമാറ്റത്തിന് പിന്നില്‍ എന്താണെന്നറിയില്ലെന്ന് കാട്ടുമാര്‍കോവില്‍ എംഎല്‍എ മുരുകുമാരന്‍ പറഞ്ഞു. വികെ ശശികലയെ ജനറല്‍ സെക്രട്ടറിയാക്കാനും മുഖ്യമന്ത്രിയാക്കാനും മുന്‍കൈയെടുത്തത് പനീര്‍ശെല്‍വമായിരുന്നു. പെട്ടന്നുള്ള നിലപാടുമാറ്റത്തിന് കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.