ശശികല ക്യാമ്പിലെ എംഎല്‍എമാര്‍ നിരാഹാര സമരത്തിലെന്ന് സൂചന

Posted on: February 10, 2017 10:32 am | Last updated: February 10, 2017 at 8:25 pm

ചെന്നൈ: തമിഴ്‌നാട്ടിലെ അധികാര പോരാട്ടത്തില്‍ നാടകീയ സംഭവവികാസങ്ങള്‍. ശശികല രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന 30 എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങിയതായാണ് പുതിയ വിവരം. 128 എംഎല്‍എമാരാണ് ശശികല ക്യാമ്പിലുള്ളത്. സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപവാസം.

അതിനിടെ ശശികലക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള എംഎല്‍എമാരുടെ ഒപ്പ് വ്യാജമാണെന്നും ആരോപണമുണ്ട്. ഇതേ തുടര്‍ന്ന് വിശദമായ പരിശോധന നടത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. എംഎല്‍എമാരെ ബന്ധപ്പെടാന്‍ അവസരം നല്‍കണമെന്നും ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എംഎല്‍എമാര്‍ തടവിലാണെന്ന് ബോധ്യപ്പെട്ടാല്‍ ഇവരെ നേരിട്ട് ഹാജരാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കും.