ലോ അക്കാദമി: ബിജെപിയുടെ കെണിയില്‍ മറ്റുള്ളവര്‍ വീണെന്ന് കോടിയേരി

Posted on: February 10, 2017 10:19 am | Last updated: February 10, 2017 at 7:04 pm

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ബിജെപി ഒരുക്കിയ കെണിയില്‍ കോണ്‍ഗ്രസും ലീഗും വീണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയോടും ആര്‍എസ്എസിനോടും മൃദുസമീപനമാണ് ലീഗും കോണ്‍ഗ്രസും കാണിച്ചതെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കോടിയേരി വിമര്‍ശിച്ചു.

എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്നും മറ്റ് അധികാര കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. ലോ അക്കാദമി സമരം ഇടത് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായിരുന്നു. ബിജെപിയുടെ കെണിയില്‍ മറ്റ് പാര്‍ട്ടികള്‍ വീണു. ഇടതു പാര്‍ട്ടികളുടെ ഐക്യം അസ്ഥിരപ്പെടുത്തുന്ന നീക്കം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് ലേഖനത്തില്‍ കോടിയേരി ആവശ്യപ്പെടുന്നു.