നിര്‍ധനര്‍ക്ക് ഹൃദയ ശസ്ത്രക്രിയാ സഹായം

Posted on: February 9, 2017 11:55 pm | Last updated: February 9, 2017 at 11:36 pm

ആലപ്പുഴ: നിര്‍ധനരായ ആയിരം രോഗികള്‍ക്ക് ഹൃദയ ശസ്ത്രക്രിയാ സഹായം നല്‍കുമെന്ന് കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘടന നടപ്പാക്കുന്ന നോ മോര്‍ ഹാര്‍ട്ട് അറ്റാക്ക് 2025 എന്ന പദ്ധതിയുടെ ഭാഗമായാണ് ശസ്ത്രക്രിയാ സഹായം നല്‍കുന്നത്. സഹായമാവശ്യമുള്ളവര്‍ക്ക് www.keralahetarfuoundation.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ 9961014446 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം.
പത്രസമ്മേളനത്തില്‍ കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. കുല്‍ദീപ് കുമാര്‍ ചുള്ളിപ്പറമ്പില്‍, റിനു തോമസ് എന്നിവര്‍ പങ്കെടുത്തു.