Connect with us

Gulf

ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ആഴ്ചയില്‍ ചെലവഴിക്കുന്നത് 500 മില്യന്‍ ഡോളര്‍

Published

|

Last Updated

ദോഹ: 2022ലെ ഫിഫ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഓരോ ആഴ്ചയിലും ഖത്വര്‍ ചെലവഴിക്കുന്നത് 500 മില്യന്‍ ഡോളര്‍. അടിസ്ഥാന സൗകര്യ വികസനമടക്കം ബൃഹത് പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍ 2021 വരെ ഇത്തരത്തില്‍ ഭീമമായ തുക ചെലവഴിക്കേണ്ടി വരുമെന്ന് ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി അറിയിച്ചു.

ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി 200 ബില്യന്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരും. സ്റ്റേഡിയങ്ങള്‍ മാത്രമല്ല റോഡുകള്‍, പുതിയ വിമാനത്താവളം, ആശുപത്രികള്‍, ഹൈവേ, തുറമുഖം അടക്കമുള്ള വലിയ ചെലവ് വരുന്ന പദ്ധതികള്‍ക്ക് വേണ്ടിയാണ് ഇത്രയും തുക ചെലവഴിക്കുന്നത്.
ലോകകപ്പുമായി ബന്ധപ്പെട്ട് 90 ശതമാനം കരാറുകളും കമ്പനികള്‍ക്ക് കൈമാറിക്കഴിഞ്ഞു. യഥാര്‍ഥ സമയം തന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയെന്നതാണ് രാജ്യത്തിന്റെ താത്പര്യം. ആളുകള്‍ എത്തിത്തുടങ്ങിയ ശേഷം ജോലി ചെയ്യുന്നത് ശരിയല്ല.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവ് കൂടിയതാകുമോ ഖത്വറിലേത് എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അടിസ്ഥാന സൗകര്യവികസനത്തിനാണ് 200 ബില്യന്‍ ചെലവഴിക്കുന്നത്.

ലോകകപ്പിനെ മാത്രമെടുത്താല്‍ ഒരിക്കലും അത്ര ചെലവ് വരില്ല. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി അലി ശരീഫ് അല്‍ ഇമാദി.