Connect with us

National

ശശികലയും ഗവര്‍ണറെ കണ്ടു: 130 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശികല

Published

|

Last Updated

ചെന്നൈ: ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. 130 എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് ശശികല ഗവര്‍ണര്‍ക്ക് കൈമാറി. 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കണമെന്നും ശശികല ഗവര്‍ണറോട് ആവശ്യപ്പെട്ടു.
മറീന ബീച്ചില്‍ ജയലളിതയുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച ശേഷമാണ് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്. ഏറ്റവും വിശ്വസ്തരായ പത്ത് എംഎല്‍എമാരും ശശികലക്കൊപ്പമുണ്ടായിരുന്നു.

മുന്‍മുഖ്യമന്ത്രി മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് പിന്നാലെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ശശികലയും രാജ്ഭവനില്‍ എത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടെങ്കിലും അദ്ദേഹം ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം.

Latest