പനീര്‍ശെല്‍വം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Posted on: February 9, 2017 5:25 pm | Last updated: February 9, 2017 at 9:21 pm
SHARE

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. പിഎച്ച് പാണ്ഡ്യനൊപ്പമാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിച്ചതായാണ് വിവരം. ശശികല രാത്രി 7.30ന് ഗവര്‍ണറെ കാണും

രാഷ്ട്രീയ പ്രതിസന്ധിയുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിന്ന് മാറിനിന്ന ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഉച്ചക്ക് ശേഷമാണ് ചെന്നൈയിലെത്തിയത്. ഗവര്‍ണറെ സ്വീകരിക്കാന്‍ പനീര്‍ശെല്‍വം വിമാനത്താവളത്തില്‍ എത്തിയിരുന്നു.