Connect with us

National

ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങില്ല; ശശികലയുടെ കത്ത് പനീര്‍ശെല്‍വം പുറത്തുവിട്ടു

Published

|

Last Updated

ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങില്ലെന്നും സ്ഥാനമാനങ്ങളൊന്നും ആവശ്യമില്ലെന്നും കാണിച്ച് ശശികല ജയലളിതക്ക് കൊടുത്ത കത്ത് പനീര്‍ശെല്‍വം പുറത്തുവിട്ടു. 2011ല്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. ഇതിന് ശേഷം തിരിച്ചെത്താനായി ശശികല ജയലളിതക്കെഴുതിയ കത്താണ് പനീര്‍ശെല്‍വം പുറത്തുവിട്ടിരിക്കുന്നത്. ആരാണ് അമ്മയെ വഞ്ചിച്ചതെന്ന് തിരിച്ചറിയണമെന്ന് പനീര്‍ശെല്‍വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിനിടെ മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഇ മധുസൂദനന്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മധുസൂദനന്‍ പിന്തുണയറിയിച്ചത്. ചെന്നൈയിലെത്തിയ ഗവര്‍ണര്‍ പനീര്‍ശെല്‍വത്തേയും ശശികലയേയും കാണുന്നുണ്ട്.

Latest