കെപിഎസ്ടിഎ സമ്മേളനത്തിന് എത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

Posted on: February 9, 2017 2:11 pm | Last updated: February 9, 2017 at 2:11 pm

മലപ്പുറം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനത്തിന് എത്തിയ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി സബ്ജില്ലയില്‍ നിന്ന് എത്തിയ പി വി രാധാകൃഷ്ണന്‍ (53) ആണ് മരിച്ചത്. കണ്ണൂര്‍ അരോളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്.

കണ്ണൂരില്‍ നിന്ന് രാവിലെയാണ് ഇദ്ദേഹം മലപ്പുറത്ത് എത്തിയത്. ഒരു മണിയോടെ സമ്മേളനം നടക്കുന്ന മലപ്പുറം ടൗണ്‍ഹാളിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ടുപോകും.